‘അരവിന്ദ സ്മൃതി’; മാർച്ച് 15 ന് കോട്ടയം സി എം എസ് കോളജ് തിയേറ്ററിൽ

കോട്ടയം: പ്രശസ്ത ചലച്ചിത്രസംവിധായകനായ ജി. അരവിന്ദൻറെ സ്മരണാർത്ഥം തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘അരവിന്ദ സ്മൃതി’ പരിപാടി മാർച്ച് 15-ന് നടക്കും. പരിപാടി കോട്ടയം സി എം എസ് കോളജ് തിയേറ്ററിൽ സംഘടിപ്പിക്കും.


രാവിലെ 9.30-ന് ആരംഭിക്കുന്ന പ്രാരംഭ സമ്മേളനം പ്രശസ്ത സിനിമാ സംവിധായകനും ഫിലിം ക്രിട്ടിക്കുമായ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നടനും നാടകപ്രവർത്തകനുമായ കെ. കലാധരൻ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് പി. വിഷ്ണു രാജ് സംവിധാനം ചെയ്ത കോട്ടയത്തിന്റെ സ്വന്തം കായിക ഇനമായ നാടൻ പന്ത്കളിയെ ആസ്പദമാക്കിയ ‘K’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 

ഉച്ചതിരിഞ്ഞ് 2 മണിക്ക് സജിൻ ബാബു സംവിധാനം ചെയ്ത ‘തീയേറ്റർ’ എന്ന ചിത്രം പ്രദർശിപ്പിക്കും. റിമ കല്ലിങ്കൽ മുഖ്യ വേഷം ചെയ്ത ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ടതും മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് നേടിയതുമാണ്.

വൈകിട്ട് 4.30-ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. 


വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജി. അരവിന്ദൻ സിനിമാ നിരൂപണ ലേഖന മത്സരത്തിലെ വിജയികൾക്ക് പുരസ്കാര വിതരണം നടത്തുകയും അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻ്റെ സുവനീർ പ്രകാശനവും നടത്തും.

പരിപാടിയുടെ ഭാഗമായി ജി. അരവിന്ദൻ സംവിധാനം ചെയ്ത പ്രശസ്ത ചിത്രം എസ്തപ്പാൻ പ്രദർശിപ്പിക്കും. തമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !