രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരാണ് നിലവിൽ അന്വേഷണം നടത്തുന്നത്; ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തെ വീണ്ടും പ്രശംസിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തെ വീണ്ടും പ്രശംസിച്ച് ഹൈക്കോടതി. രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും അവർക്കു കുറച്ചു സാവകാശം നൽകണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതി പറഞ്ഞു. 

സ്വർണക്കൊള്ള കേസിൽ വിചാരണക്കോടതി തന്ത്രിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി.

സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് എസ്ഐടിയെ ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വീണ്ടും പ്രശംസിച്ചത്. കുറ്റപത്രത്തില്‍ ഇരുപതിനായിരം പേജുണ്ട് എന്നതിലോ പ്രതികൾക്കു ജാമ്യം നൽകി വിചാരണക്കോടതി എന്തു പറഞ്ഞു എന്നതിലോ കാര്യമില്ല.

പ്രതികള്‍ക്കെതിരെ മുന്നോട്ടു പോകാന്‍ തെളിവുകളാണ് വേണ്ടത്. രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരാണ് നിലവിൽ അന്വേഷണം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് മതിയായ സമയം നല്‍കണം. ശാസ്ത്രീയ പരിശോധനാഫലം ഇല്ലാതെ കുറ്റപത്രം നല്‍കാനാവില്ല. ഇതു സംബന്ധിച്ച് ഉയരുന്ന ആശങ്ക കണക്കിലെടുക്കുന്നില്ല. അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റക്കാരായവര്‍ മറുപടി പറയേണ്ടിവരും. അന്വേഷണം കൃത്യമായും ശരിയായും പൂര്‍ത്തിയാക്കുന്നുണ്ടോ എന്നാണ് നോക്കുന്നതെന്നും ദേവസ്വം ബെഞ്ച് പറഞ്ഞു. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.


അതിനിടെ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണ കോടതിയുടെ പരാമർശം റദ്ദാക്കണമെന്നും അപ്പീലിലുണ്ട്. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള്‍ തെളിവായി കണ്ടെത്തി. ദ്വാരപാലക ശിൽപ പാളികള്‍ സ്വര്‍ണം പൂശിയതാണെന്നു തന്ത്രിക്ക് അറിയാമായിരുന്നു. എന്നാല്‍ ചെമ്പെന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പുവച്ചു. സ്വര്‍ണപ്പാളികള്‍ സന്നിധാനത്തു നിന്ന് പുറത്തേക്കു കൊണ്ടുപോകരുതെന്നു തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്ഐടി അപ്പീലിൽ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !