നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; കൊല്ലം – എറണാകുളം മെമു (66310) റദ്ദാക്കി; 8 ട്രെയിനുകൾ ആലപ്പുഴ വഴി

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (14) ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴി സർവീസ് നടത്തും. ഇവയ്ക്കു അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.


ആലപ്പുഴ വഴി തിരിച്ചു വിടുന്നവ :‌

2624 തിരുവനന്തപുരം – ചെന്നൈ മെയിൽ (സ്റ്റോപ്പുകൾ : ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ) 16312 തിരുവനന്തപുരം – ശ്രീഗംഗാനഗർ എക്സ്പ്രസ് (ആലപ്പുഴ, എറണാകുളം ജംക്‌ഷൻ) 16319 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ) 16629 തിരുവനന്തപുരം – മംഗളൂരു മലബാർ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ)


22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ) 16343 തിരുവനന്തപുരം – രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ) 16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ) 16347 തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ) ∙ഭാഗികമായി റദ്ദാക്കിയവ 14ന് 16327 മധുര – ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.


15ന് 16328 ഗുരുവായൂർ – മധുര എക്സ്പ്രസ് കൊല്ലത്ത് നിന്നു സർവീസ് ആരംഭിക്കും. 14ന് 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്നു വൈകിട്ട് ചെന്നൈയിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും 14ന് 12696 തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് കോട്ടയത്തു നിന്ന് യാത്ര തുടങ്ങും (രാത്രി 8.05) ∙വൈകുന്നവ 14ന് പുറപ്പെടുന്ന തൂത്തുകുടി–പാലക്കാട് പാലരുവി എക്സ്പ്രസ് 35 മിനിറ്റും തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 30 മിനിറ്റും വൈകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !