രാജ്യത്തിന്റെ സുരക്ഷ ലക്ഷ്യമിട്ട് വ്യോമപ്രതിരോധ പദ്ധതിയായ 'സുദർശൻ ചക്ര; പദ്ധതിയുടെ സാധ്യതാപഠനങ്ങൾ ആരംഭിച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ആഗോളതലത്തിൽ വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷ ലക്ഷ്യമിട്ട് വ്യോമപ്രതിരോധ പദ്ധതിയായ 'സുദർശൻ ചക്ര' നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതിയുടെ സാധ്യതാപഠനങ്ങൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


രാജ്യത്തെ ലക്ഷ്യംവെച്ച് വരുന്ന മിസൈലുകൾ, ഡ്രോണുകൾ, ഷെല്ലുകൾ, ആയുധങ്ങളടങ്ങിയ ആളില്ലാ വിമാനങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാനും നിർവീര്യമാക്കാനുമായി റഡാറുകളുടേയും കമാൻഡുകളുടേയും കൺട്രോൾ സെന്ററുകളുടേയും ഇന്റർസെപ്റ്റർ മിസൈലുകളുടേയും ദേശവ്യാപക നെറ്റ്‌വർക്ക് കെട്ടിപ്പടുക്കുകയാണ് സുദർശൻ ചക്ര ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ട അത്യാധുനിക റഡാറുകൾ, ആയുധങ്ങൾ എന്നിവയെക്കുറിച്ചും വിഭിന്ന തലങ്ങളിലുള്ള പ്രതിരോധം എങ്ങനെ ഉറപ്പാക്കാമെന്നതിനേക്കുറിച്ചുമാണ് സാധ്യതാപഠനത്തിലൂടെ പ്രധാനമായും പരിശോധിക്കുന്നത്.


ആരംഭഘട്ടത്തിലായതിനാലും അതീവ രഹസ്യസ്വഭാവമുള്ളതിനാലും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ തുടങ്ങിയ മെട്രോ നഗരങ്ങൾക്കും ഐ.എസ്.ആർ.ഒ, ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്കും ആദ്യഘട്ടത്തിൽ സുരക്ഷയൊരുക്കാനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. 2035-ഓടെ രാജ്യം മുഴുവൻ ഈ പ്രതിരോധ സംവിധാനത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പൂർണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ സംവിധാനത്തിൽ നിലവിൽ സൈന്യത്തിന്റെ പക്കലുള്ള വ്യോമപ്രതിരോധ ആയുധങ്ങളെയും സംയോജിപ്പിക്കും. 'ഓപ്പറേഷൻ സിന്ദൂറി'ൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഭാരത് ഇലക്ട്രോണിക്സ് വികസിപ്പിച്ച 'ആകാശതീർ' എന്ന കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സംവിധാനവും ഇതിന്റെ ഭാഗമാകും. 


ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തത്സമയം കണ്ടെത്താനും ഉപരിതല-വ്യോമ മിസൈലുകൾ ഉപയോഗിച്ച് അവയെ പ്രതിരോധിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സായുധ സേനകൾ, ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുദർശൻ ചക്ര വികസിപ്പിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ ഇതിന്റെ പ്രവർത്തന ചുമതല ഇന്ത്യൻ സൈന്യത്തിനായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !