വയനാട് :വയനാട് തുരങ്ക പാത നിർമ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് സമിതി ആരോപിക്കുന്നു.
നേരത്തെ പദ്ധതിക്കെതിരെ സമിതി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. വയനാടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പദ്ധതിയാണിതെന്നാണ് സമിതിയുടെ വാദം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.