ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ. പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഗീത്തിനെ (17) ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസിൽ എത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ക്ലാസില്‍ എത്തിയിരുന്നില്ല. തുടർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘I hate my life… Ammu Ammu…’ എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണം വ്യക്തിപരമായ കാരണങ്ങളാലാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുമ്പ് ഇതേ സ്കൂൾ ഹോസ്റ്റലിൽ മറ്റൊരു വിദ്യാർത്ഥിനിയും സമാനരീതിയിൽ ജീവനൊടുക്കിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.