എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വൈകുന്നതിനെതിരെ മുഖത്ത് കരി തേച്ച് സെക്രട്ടറിയേറ്റ് മാർച്ച്;

തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വൈകുന്നതിനെതിരെ ഓൾ കേരള എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിലേക്ക് മുഖത്ത് കരി തേച്ച് നടത്തിയ മാർച്ചോടെ പ്രതിഷേധം ശക്തമായി.


സെക്രട്ടറിയേറ്റിന് മുന്നിൽ ഏഴു ദിവസമായി റിലേ സത്യഗ്രഹം നടത്തുന്ന ഉദ്യോഗാർത്ഥികൾ, എട്ടു ജില്ലകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും നിയമനം നൽകാത്തതിനാലും അഡ്വൈസ് കിട്ടി ഏഴു മാസമായിട്ടും തുടർനടപടികൾ ഉണ്ടാകാത്തതിനാലുമാണ് സമരം തുടരുന്നത്. 


കഴിഞ്ഞ ലിസ്റ്റിൽ പുറത്തുനിൽക്കുന്ന എട്ടുപേർക്ക് നിയമനം ലഭിക്കാതെ പുതിയ ലിസ്റ്റിലുള്ളവർക്കും ജോലി ലഭിക്കില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അവർ ആരോപിക്കുന്നു. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക, ഡിവിഷൻ ഫാൾ വരുന്ന സ്കൂളുകളിൽ നിശ്ചിത അധ്യാപക-വിദ്യാർത്ഥി അനുപാതം ഏർപ്പെടുത്തുക, റാങ്ക് പട്ടികയിലുള്ളവരെ അർധസർക്കാർ സ്കൂളുകളിൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആരോഗ്യനില മോശമായതിനെ തുടർന്ന് നിരാഹാരമിരുന്ന പാലക്കാട് സ്വദേശി അശ്വതിയെ ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !