പാലാ: ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശുപള്ളി കവലയിൽ ആരംഭിച്ച റിലേ സത്യഗ്രഹം സംസ്ഥാന പ്രസിഡൻ്റ് പി.എ.തോമസ് അങ്കമാലി ഉദ്ഘാടനം ചെയ്തു.
പതിനായിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച ഭരണ സമിതിയംഗങ്ങൾക്കും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാനോ, തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാനോ മുതിരാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടികളാണ് സർക്കാർ തുടർന്നു വരുന്നത്.
പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുൻപായി നിക്ഷേപകരുടെ പ്രശ്നത്തിനും പരിഹാരം കാണാൻ മുതിരാത്ത പക്ഷം തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകാൻ ഫോറം തയ്യാറാകുമെന്ന ശക്തമായ മുന്നറിയിപ്പ് സംഘടന നൽകുന്നതായി പ്രസിഡൻ്റ് അറിയിച്ചു.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളായ അഡ്വ.ചാക്കോ തോമസ്, ജേക്കബ് തോപ്പിൽ, ജെ.സി. തറയിൽ തുടങ്ങിയവർ സമരത്തിന് ആശംസ അറിയിച്ചു. എ. സി, ബേബിച്ചൻ, നെടുങ്കുന്നം രഘുദേവ്, റോയി വെള്ളരിങ്ങാട്ട്, ബിനു മാത്യൂസ്, ജോയി കളരിക്കൽ, സണ്ണി സേവ്യർ, ലോസൺ ജോസഫ്, തിയഡോഷ്യസ് ഇമ്മാനുവേൽ എന്നിവർ റിലേ സത്യഗ്രഹ പരിപാടികൾക്ക്നേതൃത്വം നൽകുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.