എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപി യോഗത്തിൽ തർക്കം; ശശീന്ദ്രൻ മാറിനിൽക്കണമെന്ന് പി.സി.ചാക്കോ; മന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രന്റെ എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപി യോഗത്തിൽ തർക്കം. ശശീന്ദ്രൻ ഇത്തവണ മത്സരിക്കാതെ മാറിനിൽക്കണമെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടതോടെ മന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.


ഏകപക്ഷീയമായ ചർച്ച നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെന്നും ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചാൽ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രൻ പ്രതികരിച്ചു.

മന്ത്രി ശശീന്ദ്രൻ മാറി മറ്റൊരാൾക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം. എന്നാൽ ഇതിനു അദ്ദേഹം തയാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കളുടെ പരാതി. 

എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. അതേസമയം, പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ ഇത്തവണയും മത്സരിക്കുമെന്നാണ് കഴിഞ്ഞ പത്തു വർഷമായി മന്ത്രിസ്ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !