ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, ദുബായിലെ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി പ്രമുഖ ധനകാര്യ സ്ഥാപനമായ സിറ്റിബാങ്ക്. മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ശാഖകൾ അടച്ചിടാൻ ബാങ്ക് തീരുമാനിച്ചത്.
രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ മുൻകരുതൽ നടപടിയെന്ന് സിറ്റിബാങ്ക് അധികൃതർ വ്യക്തമാക്കി.
അതേസമയം, ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള ഒരു കെട്ടിടത്തിൽ ഡ്രോൺ പതിച്ചതായി ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
സുരക്ഷാ ആശങ്കകൾ വർദ്ധിച്ചതോടെ പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം നൽകിയിട്ടുണ്ട്. ദുബായ് ക്രീക്കിലെ ഡ്രോൺ പതനവും ഇറാന്റെ ഭീഷണിയും ചേർന്നതോടെ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയിലാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.