എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; തീരുമാനമെടുക്കാൻ താമസമെന്ത്? കേന്ദ്രത്തിനെതിരെ ഹൈക്കോടതി,

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു.

രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണവും ഇതിനോടകം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു. 

കഴിഞ്ഞ 11 വര്‍ഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്.എന്നിട്ടും ഇതുവരെ തീരുമാനമെടുക്കാത്തത് എന്തുകൊണ്ടാണെന്നും എയിംസ് സ്ഥാപിക്കാന്‍ കേരളം അനുയോജ്യമല്ലേ എന്നും കോടതി ആരാഞ്ഞു.

പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള സ്ഥലം കണ്ടെത്തി തയ്യാറാക്കിയിട്ടില്ലേ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. എയിംസ് കാസര്‍കോട് കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്ന് ജോയിന്റ് സെക്രട്ടറി കോടതിയെ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !