98-ാമത് ഓസ്കർ പുരസ്കാര ചടങ്ങുകൾ ലക്ഷ്യംവെച്ച് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; പുരസ്കാര ചടങ്ങുകൾ നടക്കുക കനത്ത സുരക്ഷയിൽ

ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കർ പുരസ്കാര ചടങ്ങുകൾ നടക്കുക കനത്ത സുരക്ഷയിൽ. മാർച്ച് 15-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കാനിരിക്കുന്ന ചടങ്ങിനെ ലക്ഷ്യംവെച്ച് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി. 


യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ഇത്തരം ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ (FBI) ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.

ഓസ്കാർ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ഉയർന്ന സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചുവരികയാണെന്നും, നിരീക്ഷണം ശക്തമാക്കിയതായും ലോസ് ആഞ്ചലിസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ചടങ്ങിന്റെ സുരക്ഷയെക്കുറിച്ച് ഓസ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ രാജ് കപൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

എഫ്ബിഐ, എൽഎപിഡി (LAPD) എന്നിവയുടെ പിന്തുണയോടെ ലോകത്തിലെ തന്നെ മികച്ച ഒരു സുരക്ഷാ ടീമാണ് ചടങ്ങിനായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിഥികളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നത്. എല്ലാവർക്കും സുരക്ഷിതമായി ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെഡ് കാർപെറ്റ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും അതീവ രഹസ്യവും എന്നാൽ കർശനവുമായ സുരക്ഷാ വലയത്തിലായിരിക്കും നടക്കുക. എന്നാൽ സുരക്ഷാ ഭീഷണികൾക്കിടയിലും ആഘോഷത്തിന്റെ അന്തരീക്ഷം ഒട്ടും ചോർന്നുപോകാതെ ചടങ്ങുകൾ പൂർത്തിയാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. അമേരിക്കൻ സമയം മാർച്ച് 15-നാണ് ചടങ്ങുകൾ നടക്കുന്നത്. 


സമയവ്യത്യാസം കാരണം ഇന്ത്യയിലുള്ളവർക്ക് മാർച്ച് 16-ന് പുലർച്ചെ ജിയോ ഹോട്ട്സ്റ്റാർ വഴി ഈ പുരസ്കാര നിശ തത്സമയം കാണാൻ സാധിക്കും. ഇത്തവണത്തെ ഓസ്കാർ നിശയുടെ അവതാരകനായി എത്തുന്നത് കോനൻ ഒബ്രിയൻ ആണ്. 16 നാമനിർദ്ദേശങ്ങളുമായി 'സിന്നേഴ്സ്' (Sinners) ആണ് മത്സരപ്പട്ടികയിൽ മുന്നിലുള്ളത്. 13 നാമനിർദ്ദേശങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle after Another) തൊട്ടുപിന്നാലെയുണ്ട്. നടി പ്രിയങ്ക ചോപ്ര, നടന്മാരായ റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കാനായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !