കേരള കോൺഗ്രസ് എമ്മിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം; ഇടുക്കിയിൽ സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥി;

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. 


കേരള കോൺഗ്രസ് എമ്മിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമാണിത്. കട്ടപ്പനയിൽ 'വികസന മുന്നേറ്റ ജാഥ' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി. 2001 മുതൽ ഇടുക്കിയെ റോഷിയാണ് പ്രതിനിധീകരിക്കുന്നത്. 2021-ൽ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്കാണ് റോഷി പരാജയപ്പെടുത്തിയത്.

സിറ്റിങ് എംഎൽഎമാർ തുടരുമെന്ന് കേരള കോൺഗ്രസ് എം നേരത്തെ സൂചന നൽകിയിരുന്നു. എം.എൽ.എ.മാർ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുമുണ്ടായിരുന്നു. ജോസ് കെ.മാണി പാലായിൽ ഭവനസന്ദർശനം അടക്കമുള്ളവ നടത്തിവരുന്നുണ്ട്. അതേസമയം സി.പി.എമ്മിന്റെ സ്ഥാനാർഥികളിൽ പാർട്ടി 13-ന് തീരുമാനം എടുക്കുമെന്നിരിക്കെ കേരള കോൺഗ്രസ് എമ്മിന്റെ അധിക സീറ്റ് ആവശ്യങ്ങളിൽ എന്തെന്നുള്ളതിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണത്തെ 12 സീറ്റ് മാത്രമേ കേരള കോൺഗ്രസിന് കിട്ടൂ എന്നാണ് സൂചന. 


13-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിനുമുമ്പ് ചർച്ചയുണ്ടാകുമെന്ന് കേരള കോൺഗ്രസിന് അറിയിപ്പും നൽകിയിട്ടില്ല. മുന്നണി സീറ്റുധാരണ ഉണ്ടായശേഷമാകും പാർട്ടിക്കുള്ളിലെ സീറ്റുകൾ ആർക്കൊക്കെ എന്നതിൽ തീരുമാനമെടുക്കേണ്ടത്. കേരള കോൺഗ്രസിന്റെ ഹൈപവർ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ ചേരേണ്ടത്. ഇടതുമുന്നണി വികസന സന്ദേശയാത്ര നടത്തുന്നതിന് മുമ്പ് സ്ഥാനാർഥി നിർണയത്തിന് ചെയർമാൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !