ആര്യ വൈദ്യ ഫാര്‍മസി സ്ഥാപകന്‍റെ മകളെ കൊന്ന് സ്വ‍ര്‍ണവും പണവുമായി മുങ്ങിയ നേപ്പാളി സംഘത്തിലെ മൂന്നാമനും പിടിയില്‍, ജോലിക്കാരിക്കായി തെരച്ചില്‍,

കോയമ്പത്തൂർ: ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകളായ വയോധികയുടെ കൊലപാതകത്തില്‍ ഒരു നേപ്പാളി കൊലയാളി സംഘത്തിലെ യുവാവ് കൂടി അറസ്റ്റിലായി.

ആര്യ വൈദ്യ ഫാർമസി (എവിപി) സ്ഥാപകനായ പരേതനായ പി.വി. രാമ വാര്യരുടെ മകള്‍ കസ്തൂരി ജി. കുട്ടി (83)യെ ആണ് കോയമ്പത്തൂരിലെ നഞ്ചുണ്ടപുരം റോഡിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മൂന്നാമത്തെ പ്രതിയാണ് പിടിയിലായിരിക്കുന്നത്. ദമുർ ബഹദൂർ ബുദ്ധ എന്ന 26കാരനെയാണ് തമിഴ്നാട് പോലീസിന്റ പ്രത്യേക സംഘം ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാള്‍ ആണ് പിടിയിലായ ദമുർ ബഹദൂർ ബുദ്ധ എന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയ രാകേഷ്, ദിലീപ് എന്നിവരുടെ മൊഴിയാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കോയമ്പത്തൂരിലെ നഞ്ചുണ്ടപുരം റോഡിലുള്ള വസതിയിലാണ് കസ്തൂരി കൊല്ലപ്പെട്ടത്. 

കഴിഞ്ഞ ദിവസം വെള്ളിയാഴ്ച പുലർച്ചെയാണ് വീടിനുള്ളില്‍ കടന്ന് കസ്തൂരിയെ ആക്രമിച്ച ശേഷം സ്വർണവും പണവുമായി അക്രമികള്‍ രക്ഷപ്പെട്ടത്. കൈകളും കാലുകളും കെട്ടി വായില്‍ പശയുള്ള ടേപ്പ് ഒട്ടിച്ച മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിച്ചത്

നഞ്ചുണ്ടപുരം റോഡിലെ പാർസണ്‍ അപ്പാർട്ട്മെന്റിലാണ് കസ്തൂരി ജി. കുട്ടി മകനോടൊപ്പം താമസിച്ചിരുന്നത്. നേപ്പാളില്‍ നിന്നുള്ള ഒരു ഹോം നഴ്‌സും അവരെ സഹായിക്കാൻ കൂടെ താമസിച്ചിരുന്നു. മകൻ ഡോ. രാംകുമാർ കുട്ടി നിലവില്‍ വിദേശത്താണ്. കൊലപാതകത്തിന് ശേഷം ഹോം നഴ്‌സിനെ കാണാനില്ല. കുറ്റകൃത്യം ആസൂത്രണം ചെയ്‌ത വീട്ടുജോലിക്കാരിയായ സുർജയാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട

സുർജ, ഭർത്താവ് രാജു എന്നിവർക്കായി തെരച്ചില്‍ ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി ലുക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കൊലപാതകതിന് ശേഷം ഇവരെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവർ നിരപരാധി ആണെന്ന് പൊലീസ് വ്യക്തമാക്കി.

 ബെംഗളൂരുവിലേക്ക് സ്ഥലം മാറി പോകുന്ന കുടുംബത്തിന് വേണ്ടി എന്ന് പറഞ്ഞാണ് രാജു കാർ വിളിച്ചതെന്ന് ഡ്രൈവർ മൊഴി നല്‍കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !