സജിമോന്റെ ഹർജി തള്ളി; ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റ് ഹാജരാക്കിയവർക്ക് വിട്ടുനൽകാൻ ഹൈക്കോടതി;

കൊച്ചി: ആ ക്രിസ്മസ്–പുതുവത്സര ബംപർ സജിമോന്റെയല്ല. 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ.സജിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്മസ്–പുതുവത്സര ലോട്ടറി സമ്മാനം ടിക്കറ്റ് ഹാജരാക്കിയവർക്ക് വിട്ടുനൽകാനും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചു.


ഹർജിയിൽ തീരുമാനമാകുന്നതു വെര സമ്മാനത്തുകയായ 20 കോടി രൂപ നൽകുന്നതു തടഞ്ഞു വയ്ക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.

കോടതി നിർദേശത്തെ തുടർന്നു സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ പകർപ്പും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് സമർപ്പിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും മുദ്ര വച്ച കവറിൽ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.


സമ്മാനം ലഭിച്ച ടിക്കറ്റിൽ കൃത്രിമമൊന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ലോട്ടറിയുമായി ബന്ധപ്പെട്ട നടപടികൾ.


സമർപ്പിക്കപ്പെട്ടത് സമ്മാനാർഹമായ യഥാർഥ ടിക്കറ്റാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് സജിമോന്റെ ഹർജി തള്ളാനും സമ്മാനർഹമായ തുക വിട്ടു നൽകാനും കോടതി നിർദേശിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !