തിരുവനന്തപുരം∙ തുടര്‍ഭരണം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടിറങ്ങുന്ന സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക അന്തിമരൂപത്തിലേക്ക്. ജില്ലാ സെക്രട്ടേറിയറ്റുകളും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്തു നല്കിയ പട്ടികയാണ് ഇന്നു ചേര്‍ന്ന സംസ്ഥാനസമിതി പരിഗണിച്ചത്.
സീറ്റുകള്‍ ഉറപ്പിക്കാന്‍ ടേം വ്യവസ്ഥയില്‍ ആവുന്നത്ര ഇളവുകള്‍ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. കുന്നംകുളത്ത് എ.സി.മൊയ്തീന്, മണലൂരില്‍ സി.രവീന്ദ്രനാഥ്, വൈപ്പിനില്‍ എം.ബി.ഷൈനി, നെന്മാറയില് കെ.പ്രേമന്, ആലത്തൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.
തൃപ്പൂണിത്തുറയില്‍ ഇക്കുറി എം.സ്വരാജ് മത്സരിക്കില്ല. കെ.എന്‍.ഉണ്ണികൃഷ്ണന് ആകും ഇവിടെ സ്ഥാനാര്‍ഥി.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനു പകരം യുഡിഎഫ് ആരെ കളത്തിലിറക്കുമെന്നു കണ്ടറിഞ്ഞതിനുശേഷം മതി തീരുമാനം എന്നാണ് പാര്‍ട്ടി നിലപാട്.
കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയ പി.സരിനെ പരിഗണിക്കുന്ന കാര്യവും ഇതിനു ശേഷമേ തീരുമാനിക്കൂ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.