സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്; മമതയുടെ പോരാട്ടം സുവേന്ദു അധികാരിക്കെതിരെ

സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്; മമതയുടെ പോരാട്ടം സുവേന്ദു അധികാരിക്കെതിരെ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. 291 പേരുടെ സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി മമതാ ബാനർജിയാണ് പട്ടിക പുറത്തുവിട്ടത്. 294 സീറ്റിൽ മൂന്നിടങ്ങളിൽ ഡാർജിലിങ്ങിലെ അനിത് ഥാപയുടെ പാർട്ടിയായിരിക്കും മത്സരിക്കുക.

ഭവാനിപുരിലാണ് ഇത്തവണ ജനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടൽ. 2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു. 

1956 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മമതയ്‌ക്കെതിരേ അദ്ദേഹത്തിന്റെ വിജയം. 2021-ൽ നന്ദിഗ്രാമിൽ തോൽവിയറിഞ്ഞ മമത പിന്നീട് ഭവാനിപുരിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്. 

ഏപ്രിൽ 23, 29 തീയതികളിലായി ഇത്തവണ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network