പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ ഉലയ്ക്കുമ്പോഴും ഇന്ത്യയിൽ പാചകവാതക വിതരണം സുഗമമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ എൽപിജി ഉൽപാദനത്തിൽ 31 ശതമാനത്തിന്റെ ഗണ്യമായ വർധനവ് ഉണ്ടായതായും നിലവിൽ ലഭ്യതയിൽ യാതൊരു കുറവുമില്ലെന്നും വിവിധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്നും, കരിഞ്ചന്തയും അനധികൃത ശേഖരണവും തടയാൻ കർശന പരിശോധനകൾ ആരംഭിച്ചതായും സർക്കാർ അറിയിച്ചു. ഏജൻസികളിലെ തിരക്ക് കുറയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ നിർദ്ദേശിച്ച സർക്കാർ, ഇതിനായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിനുകൾക്കും തുടക്കമിട്ടിട്ടുണ്ട്.
ഏറ്റവും നിർണ്ണായകമായ ആശ്വാസവാർത്തയായി 40,000 മെട്രിക് ടണ്ണിലധികം എൽപിജിയുമായി ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകൾ തീരത്തേക്ക് അടുക്കുകയാണ്. ഇതിൽ ഐഎൻഎസ് ശിവാലിക് ഉൾപ്പെടെയുള്ള കപ്പലുകൾ യുദ്ധമേഖലയായ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടുവെന്നത് രാജ്യത്തിന്റെ നയതന്ത്ര വിജയമാണ്. മാർച്ച് 16, 17 തീയതികളിലായി ഈ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികർ പൂർണ്ണ സുരക്ഷിതരാണെന്നും സർക്കാർ ഉറപ്പുനൽകി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന അതീവ ജാഗ്രതയിലാണ്.
മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയിൽ നങ്കൂരമിട്ടിരുന്ന ഇറാനിയൻ നാവിക കപ്പലിലെ ഉദ്യോഗസ്ഥർ മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എൽപിജി ലഭ്യതയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, യുദ്ധം നീണ്ടുനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലുള്ള ദീർഘകാല പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകുന്നത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ-പെട്രോളിയം മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.