സ്പീഡ് ബ്രേക്കർ അപകടഭീഷണി ഉയർത്തുന്നു; അടിയന്തിര നടപടി ആവശ്യപ്പെട്ട് പാലാ നഗരസഭ കൗൺസിലർ ടോണി തൈപ്പറമ്പിൽ

കോട്ടയം: പാലാ ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനി ഭാഗത്ത് കോടതി സമുച്ചയത്തിന് സമീപം റോഡിൽ നിരവധിയായി അപകടങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. അതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് കോടതിക്ക് സമീപം ഉള്ള റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. 


പക്ഷേ വലിയ ഉയരത്തിലാണ് സ്ഥാപിച്ചത്. അതിനാൽ വലിയ വാഹനങ്ങൾ കയറി പോകുമ്പോൾ കെട്ടിടങ്ങൾക്ക് കുലുക്കവും വിള്ളലും ഉണ്ടാകുന്നു. 


കൂടാതെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വലിയ ശബ്ദമുണ്ടാകുന്നതിനാൽ പൊതുജനങ്ങൾക്ക് കിടന്നുറങ്ങാൻ സാധിക്കുന്നില്ല. 

ഉയരം കൂടിയ സ്പീഡ് ബ്രേക്കറിൽ തട്ടി നിരവധി അപകടങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. പിഡബ്ല്യുഡി ഇടപെട്ട് സ്പീഡ് ബ്രേക്കറുകളുടെ ഉയരം കുറച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന അസഹ്യമായ ശല്യം ഒഴിവാക്കി റോഡ് സുരക്ഷ നടപ്പിലാക്കും വിധമുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ ചേർത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പിഡബ്ല്യുഡി ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !