ഡല്‍ഹിയില്‍ കോര്‍പറേഷന്റെ ബുള്‍ഡോസര്‍ രാജ്: കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി,

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് നിരത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. മാര്‍ച്ച് 4 ന് ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി നിസാമുദ്ദീന്റെ വീടാണ് കോര്‍പറേഷന്‍ തകര്‍ത്തത്.

ഞായറാഴ്ചയായിരുന്നു കോര്‍പറേഷന്റെ നീക്കം. ഹോളി ദിനത്തില്‍ ഒരു ബലൂണിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. സംഘര്‍ഷത്തിനിടെ ഒരു യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടുയായിരുന്നു. 

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോര്‍പറേഷന്റെ ബുള്‍ഡോസര്‍ രാജ്കേസില്‍ ഉള്‍പ്പെട്ട വ്യക്തികളുമായി ബന്ധപ്പെട്ട അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികളുടെ ഭാഗമായാണ് കെട്ടിടം പൊളിച്ചു നീക്കിയത് എന്നാണ് നടപടിക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഹോളി ദിനത്തിലെ സംഘര്‍ഷം പരാമര്‍ശിച്ച് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !