ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തും: ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം, ഇറാനിൽ കനത്ത നാശം,

ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തും: ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം, ഇറാനിൽ കനത്ത നാശം,

ടെല്‍ അവീവ്: ഇസ്രയേല്‍ - യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍ ഭീഷണി.

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന പുരോഹിത സമിതി സമവായത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇസ്രയേലിന്റെ പ്രതികരണം.

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയെ പരാമര്‍ശിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രതികരണം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ആണ് പുതിയ പരമോന്നത നേതാവിന്റെ പേരില്‍ സമവായമായെന്ന റിപ്പോര്‍ട്ട് പങ്കുവച്ചത്.

അതേസമയം, ഇറാനിലെ ഇസ്രയേല്‍ സൈനിക നടപടിക്ക് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് കനത്ത നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

7,943 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 1,617 വാണിജ്യ യൂണിറ്റുകളും നിരവധി മെഡിക്കല്‍, വിദ്യാഭ്യാസ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് റെഡ് ക്രസന്റ് പറഞ്ഞു. ആക്രമണം ആരംഭിച്ചതിനുശേഷം 1,300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network