"കാക്കിനാഡ ദുരന്തം" മരണം 20 കഴിഞ്ഞു, നിരവധി പേർക്ക് പരിക്ക്, മരിച്ചവർ കൂടുതലും സ്ത്രീകള്‍

"കാക്കിനാഡ ദുരന്തം" മരണം 20 കഴിഞ്ഞു, നിരവധി പേർക്ക് പരിക്ക്, മരിച്ചവർ കൂടുതലും സ്ത്രീകള്‍

കാക്കിനാഡ : ആന്ധ്രപ്രദേശിൽ പടക്കനിർമാണ ശാലയിൽ ഉണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ 20 കഴിഞ്ഞു, ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

ആന്ധ്രയിലെ കാക്കിനാഡയിലാണ് തീപിടിത്തം ഉണ്ടായത്. കാക്കിനട ജില്ലയിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സൂര്യശ്രീ പടക്കശാലയിലാണ് സ്‌ഫോടനം നടന്നത്. 28 ഫെബ്രുവരി ഉച്ചയ്ക്ക് ശേഷം ആണ് സ്‌ഫോടനം നടന്നത്. 

മരിച്ചവർ കൂടുതലും സ്‌ത്രീകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ 20 പേർ മരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് കാക്കിനാഡ പൊലീസ് സൂപ്രണ്ട് ജി ബിന്ദു മാധവ്  പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അപകടത്തിൻ്റെ അവലോകനം നടത്തി. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അടിയന്തര സഹായം നൽകണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. അപകട സ്ഥലം സന്ദർശിക്കാൻ മന്ത്രിമാരോടും മുതിർന്ന ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network