കാസർകോട്; നാലു മാസം പ്രായമായ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.
ബേക്കൽ ഹദ്ദാദ് നഗർ റസീന മൻസിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകനായ ലിദാൻ ഫാർമിയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രി ഏഴരയ്ക്കും പതിനൊന്നിനുമിടയിലാണ് മരണം സംഭവിച്ചത്.മുലപ്പാൽ നൽകിയ ശേഷം കട്ടിലിൽ കിടത്തിയതായിരുന്നു. 11 മണി ആയിട്ടും അനക്കമില്ലാതെ വന്നതോടെ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.