''ബജറ്റിൽ തഴഞ്ഞു'' ..തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് പ്രധാനമന്ത്രിയെക്കൊണ്ട് നേരിട്ടുള്ള പ്രഖ്യാപനങ്ങൾ..?

തിരുവനന്തപുരം; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ബജറ്റിനെ ഏറെ ആകാംക്ഷയോടെയാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്.

വൻ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന കണക്കുകൂട്ടലിൽ, ബജറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്നു കരുതിയ ബിജെപിക്കു കടുത്ത നിരാശയാണു ഫലം. കേരളത്തിനൊന്നും നൽകിയില്ലെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രൂക്ഷവിമർശനത്തിനു മറുപടി നൽകുകയെന്നത് ബിജെപിക്ക് എളുപ്പമല്ല.

കേന്ദ്രം മുൻപു നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞും അതു നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ചവരുത്തിയെന്ന് ആരോപിച്ചുമുള്ള വിശദീകരണമാണു ബജറ്റിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയത്. കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരായ ആയുധമായി ബജറ്റിനെ ഉപയോഗിക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങൾക്ക് പദ്ധതികളേറെ നൽകിയപ്പോൾ കേരളത്തെ തഴഞ്ഞെന്നാണ് ആരോപണം. 

കേരളത്തിൽ വികസനം ഉറപ്പാക്കണമെങ്കിൽ ഇവിടെയും ബിജെപി അധികാരത്തിലെത്തണമെന്നാണ് ഇതിനുള്ള ബിജെപിയുടെ മറുപടി.ബജറ്റിൽ എയിംസും വേഗ റെയിൽ പാതയും സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. യുവാക്കൾക്കുള്ള പദ്ധതികൾ, ധാതു ഇടനാഴി എന്നിവ കേരളത്തിനു ഗുണകരമാകുമെന്നാണു ബിജെപിയുടെ വാദമെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അതു മതിയാവില്ലെന്ന് അവർക്കറിയാം.

കടലാമ പരിപാലന കേന്ദ്രത്തെക്കുറിച്ച് കാര്യമായ പ്രതികരണങ്ങൾക്കു പോലും ബിജെപി മുതിരുന്നില്ല. ഇതുമായി ബന്ധപ്പെടുത്തി ട്രോളുകൾ പ്രചരിക്കുന്നതും പാർട്ടിക്കു ക്ഷീണമാണ്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !