ലോക കാൻസർ ദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തോൺ - 2026 ഫെബ്രുവരി 4 ന് പാലായിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക്.

പാലാ; ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി വാക്കത്തോൺ - 2026 ഫെബ്രുവരി 4 ന് സംഘടിപ്പിക്കും.

ഫെബ്രുവരി 4 ന് രാവിലെ 7.45ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേരും. എം.ജി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ്കുമാർ വാക്കത്തോൺ - 2026 ഫ്ലാഗ് ഓഫ് ചെയ്യും.


രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് വികാരി റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ സന്ദേശം നൽകും. പൊതുജനങ്ങൾക്കായുള്ള കാൻസർ അവബോധ ഹാൻഡ്ബുക്കിന്റെ പ്രകാശനം ആശുപത്രി മാനേജിംഗ് ഡയറക്‌ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിക്കും. മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ. റോണി ബെൻസൺ കാൻസർ ദിന സന്ദേശം നൽകും.

രാമപുരം മാർ അഗസ്‌തിനോസ് കോളജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ സ്വാഗതം ആശംസിക്കും. വാക്കത്തോൺ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഡോ.ഷൈനി, ഗീതാഞ്ജലി എന്നിവർ നയിക്കുന്ന വാം അപ്പ് സൂംബയും ക്രമീകരിച്ചിട്ടുണ്ട്.

United By Unique എന്നതാണ് ഈ വർഷത്തെ കാൻസർ ദിന സന്ദേശം. മധ്യകേരളത്തിൽ അത്യാധുനിക കാൻസർ ചികിത്സ ഒരുക്കുന്ന സമ്പൂർണ കാൻസർ ചികിത്സാകേന്ദ്രമാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ. കാൻസർ നേരത്തെ കണ്ടെത്തിയാൽ അതിജീവനവും വേഗത്തിലാക്കാവുന്നതാണ്. 

കാൻസറിനെതിരെ ഒരുമിച്ച് പോരാടാം എന്ന സന്ദേശം കൂടി ജനങ്ങളിലേക്ക് എത്തിച്ചാണ് വിദ്യാഭ്യാസ മേഖലയിൽ ഉന്നത നേട്ടങ്ങൾ കൊയ്യുന്ന രാമപുരം മാർ അഗസ്‌തിനോസ് കോളജ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വാക്കത്തോണിനായി അണിനിരക്കുന്നത്. കോളജിലെ 200ൽ പരം വിദ്യാർത്ഥികളാണ് വർണാഭമായി നടത്തുന്ന വാക്കത്തോണിൽ ബോധവൽക്കരണ സന്ദേശവുമായി പങ്കെടുക്കുക. പാലാ നഗരസഭ, പൊലീസ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി.

മുത്തോലി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസിന്റെ നേതൃത്വത്തിൽ വാക്കത്തോണിനെ സ്വീകരിക്കും. വാക്കത്തോൺ 10.30ന് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു സന്ദേശം നൽകും. 

സ്ത്രീകൾക്കായുള്ള സൗജന്യ എ.ഐ.മാമ്മോഗ്രാം പ്രോഗ്രാമിൻ്റെ പ്രഖ്യാപനം മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ നിർവ്വഹിക്കും. കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോസഫ് ആലഞ്ചേരി നന്ദി അർപ്പിക്കും. വാക്കത്തോണിൻ്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ് സപ്പോർട്ടോട് കൂടിയ മെഡിക്കൽ ടീം, കൃത്യമായ ഇടവേളകളിൽ റിഫ്രർഷ്‌മെൻ്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്‌ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, രാമപുരം മാർ അഗസ്‌തിനോസ് കോളജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോസഫ് ആലഞ്ചേരി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീ രാജീവ് കൊച്ചുപറമ്പിൽ, മാർ സ്ലീവാ മെഡിസിറ്റി സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോഫിൻ കെ.ജോണി, എമർജൻസി വിഭാഗം മേധാവി ഡോ.ശ്രീജിത്ത് ആർ.നായർ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !