ആക്ഷൻ ഹീറോ ബിജു’ സിനിമ താരം,വിദേശ മദ്യവുമായി പിടിയിൽ...!

ആക്ഷൻ ഹീറോ ബിജു’ സിനിമ താരം,വിദേശ മദ്യവുമായി പിടിയിൽ...!

കൊച്ചി ; ‘ആക‌്ഷൻ ഹീറോ ബിജു’ സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. ഇതിൽ 15 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 58 ബോട്ടിൽ (37.7 ലീറ്റർ) ബീയറുമാണ്.

രാത്രി 12 മണിക്കു ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകിയിരുന്ന ഇയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവിൽപനയിലൂടെ ലഭിച്ച പേരായിരുന്നു ‘അൽകു’. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു നൽകുകയായിരുന്നു അൽകു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും എക്സൈസ് സംഘം കണ്ടെത്തി.

അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി ഇയാൾ സെൽഫി പകർത്തിയിരുന്നു. സമൂഹമാധ്യത്തിൽ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടർന്നാണ് സിനിമയിൽ അവസരം കിട്ടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !