പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന് അയർലണ്ടിൽ എത്തിയപ്പോൾ മനസുമടുത്തു, ഭാര്യയും ആശുപത്രിയില്‍

ഫിൻഗ്ലസ്: അയർലണ്ടിലെ ഫിൻഗ്ലാസിൽ  മലയാളി യുവാവ്  ആത്മഹത്യ ചെയ്തതില്‍ ദുരൂഹത സംശയിച്ച് അയര്‍ലണ്ട് മലയാളികള്‍. പ്രണയിച്ച് വിവാഹം കഴിച്ച സാൻജോ ഭാര്യക്ക് ഒപ്പം എത്തിയത് വലിയ മോഹത്തോടെ ആയിരുന്നു.

അയർലണ്ടിൽ ഡബ്ലിനിലെ ചാള്‍സ്ടൗണിനടുത്തു താമസിച്ചിരുന്ന കോട്ടയം സ്വദേശി സന്‍ജോ  സുനിലിനെ (31) യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ബെനേവന്‍  ലോഡ്ജിൽ നഴ്‌സായി ജോലി ചെയ്യുന്ന ലിഷ്മ ഫിലിപ്പ് ആണ് ഭാര്യ. നേരത്തെ ഇസ്രയേലില്‍ ജോലിചെയ്തിരുന്ന സാന്‍ജോ അവിടെ നിന്നാണ് അയർലൻഡിൽ എത്തിയത്. ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യ ലിഷ്മ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് സൂചന.  

കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബത്തിലേ അംഗങ്ങളാണ് ഇരുവരും. ഇവരുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. മുന്‍പ് ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന സാൻജോ സുനില്‍  ഒരു മാസം മുൻപ് ആണ് ഡബ്ലിനിൽ ഡിപെൻഡൻഡ് വീസയിൽ എത്തിയത്. 

ക്രിക്കറ്റിലും പ്രാദേശിക മലയാളി സമൂഹത്തിലുമെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ സജീവമായിരുന്ന സാൻജോയുടെ അപ്രതീക്ഷിത വേർപാടിന്റെ ദു:ഖത്തിലാണ് സഹപ്രവർത്തകരും പ്രാദേശിക മലയാളി സമൂഹവും. 

മനസ് മടുപ്പിച്ച് ജീവിതം അവസാനിപ്പിക്കാൻ ഉണ്ടായ കാരണം വളരെ ദുരൂഹമാണ്. മനസുമെടുക്കാനുള്ള കാരണത്തിൽ വ്യക്തയില്ല. അതിനാല്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ട് എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നു. തുടർ നടപടി ക്രമങ്ങൾക്ക് ശേഷം സംസ്കാരം പിന്നീട് നടക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !