തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ നാഷണൽ സർവ്വീസ് സ്കീം (NSS) പുരസ്കാരങ്ങൾ വിതരണം ചെയ്തു.
തിരുവനന്തപുരം വഴുതക്കാട് ഗവ. വിമെൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരങ്ങൾ സമ്മാനിച്ചു. സാമൂഹിക സേവന രംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2023-24 വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അൽഫോൻസാ കോളേജ് ഏറ്റുവാങ്ങി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു മന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന പുരസ്കാരം അൽഫോൻസാ കോളേജ് പ്രോഗ്രാം ഓഫീസർ ഡോ. സിമിമോൾ സെബാസ്റ്റ്യൻ (റിപ്പബ്ലിക് ഡേ പരേഡിൽ കേരള ടീമിനെ നയിച്ച വ്യക്തി). ഏറ്റുവാങ്ങി. എം.ജി സർവ്വകലാശാലയിൽ ഒന്നാമതെത്തുന്ന കോളേജിന് നൽകുന്ന 'മോസ്സസ് ട്രോഫി'യുംഈ വർഷം അൽഫോൻസാ കോളേജ് കരസ്ഥമാക്കിയിരുന്നു.
പാലാ രൂപതയുടെ ഹോം പ്രൊജക്റ്റുമായി സഹകരിച്ച് 35 സ്നേഹവീടുകൾ നിർമ്മിച്ചു നൽകിയതും, കാവാലിപ്പുഴക്കടവ് ദത്തെടുക്കൽ, പാലാ സബ്ജയിലിലെ ജൈവ പച്ചക്കറി കൃഷി തുടങ്ങിയ വൈവിധ്യമാർന്ന സാമൂഹിക പ്രവർത്തനങ്ങളാണ് കോളേജിനെ ഈ ഉന്നത നേട്ടത്തിന് അർഹമാക്കിയത്.
എം.ജി സർവ്വകലാശാല പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ ശിവദാസൻ, എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ദേവിപ്രിയ ഡി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അൽഫോൻസാ കോളേജിന്റെ ഈ ചരിത്രപരമായ നേട്ടം പാലാ നഗരത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മഞ്ജു എലിസബത് കുരുവിള, അസി. ബർസാർ ഫാ ജോബിൻ സെബാസ്റ്റ്യൻ, അധ്യാപകരായ ഡോ കൊച്ചുറാണി, ഡോ മായ, ഡോ റോസ്മേരി, യൂണിറ്റ് പ്രവർത്തകരായ വിദ്യാർത്ഥിനികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
"സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അൽഫോൻസാ കോളേജിന് സാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വലിയ അംഗീകാരം." എന്ന് കോളേജ് പ്രിൻസിപ്പൽ - ഡോ. സിസ്റ്റർ മിനിമോൾ മാത്യു പറഞ്ഞു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.