ജോലി വാഗ്ദാനംചെയ്ത് യുവതികളെ പെൺവാണിഭത്തിന് ഇരയാക്കിയ സഹോദരിമാരും കൂട്ടാളികളും പിടിയിൽ

ഭോപ്പാൽ: ഭോപ്പാലിൽ ജോലി വാഗ്ദാനംചെയ്ത് യുവതികളെ പെൺവാണിഭത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയ സംഭവത്തിൽ രണ്ട് സഹോദരിമാരും ഇവരുടെ സഹോദരനും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.

അമ്രീൻ, അഫ്രീൻ എന്നീസഹോദരിമാരും സഹോദരൻ ജമാൽ, സഹായി ചന്ദൻ യാദവ് എന്നിവരെയുമാണ് ബാഗ് സേവാനിയ പോലീസ് പിടികൂടിയത്. കേസിലെ മറ്റുപ്രതികളായ ജന്നത്ത്, യാസിർ ഗീ വാല എന്നിവർ ഒളിവിലാണ്. സംഘത്തിൽനിന്ന് രക്ഷപ്പെട്ട രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ചത്തീസ്ഗഢിൽ ബ്യൂട്ടീഷ്യനായ യുവതിയെ ജോലി വാഗ്ദാനംചെയ്ത് അഹമ്മദാബാദിലെത്തിക്കുകയും യാസിർ, ബിലാൽ, ചാനു എന്നിവർ ചേർന്ന് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
ഭോപ്പാൽ സ്വദേശിനിയായ മറ്റൊരു യുവതിയെ ചന്ദൻ യാദവ് എന്നയാൾ തന്റെ സഹോദരിയുടെ വീട്ടിൽവെച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മൊഴിയിലുണ്ട്. അബ്ബാസ് നഗറിലെ ചേരിപ്രദേശത്ത് താമസിച്ചിരുന്ന അമ്രീനും അഫ്രീനും അടുത്തകാലത്തായി നഗരത്തിലെ ആഡംബര വില്ലയായ സാഗർ റോയൽ വില്ലാസിലേക്ക് താമസം മാറിയിരുന്നു. യുവതികളെ ചൂഷണംചെയ്ത് സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഇവർ ഈ ആഡംബര ജീവിതം നയിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
പ്രതിമാസം പതിനായിരം രൂപ ശമ്പളത്തിൽ വീട്ടുജോലിയും ഒപ്പം സൗജന്യ താമസവും ഭക്ഷണവും ആഡംബര ജീവിതശൈലിയും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിലാക്കിയിരുന്നത്. എന്നാൽ, ജോലിയിൽ പ്രവേശിച്ച ശേഷം യുവതികളെ വിവിധ പാർട്ടികളിലും പബ്ബുകളിലും കൊണ്ടുപോയി മദ്യം കഴിക്കാൻ നിർബന്ധിക്കുകയും ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പരാതിക്കാർ പറയുന്നു. 

പീഡനത്തിന് ശേഷം യുവതികൾ ജോലി ഉപേക്ഷിക്കാൻ ശ്രമിച്ചാൽ അവരുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.
ഇസ്ലാം മതം സ്വീകരിച്ചാൽ നല്ല കുടുംബത്തിൽനിന്ന് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് ചന്ദൻ യാദവ് യുവതിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചതായും പരാതിയുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ചുവരികയാണെന്നും ഈ സംഘത്തിന് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുള്ള വലിയ ശൃംഖലയുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !