മദ്യനയത്തിനെതിരെ കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി പ്രതിഷേധ നില്പ് സമരം നടത്തി

കൊച്ചി;മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ കെ സി ബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നില്പ് സമരം നടത്തി.

മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാനും മെട്രോ സ്റ്റേഷനുകളിൽ മദ്യവില്പന തുടങ്ങാനുമുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന  ആവശ്യം ഉന്നയിച്ചാണ് നില്പ് സമരം സംഘടിപ്പിച്ചത്.

ഘട്ടം ഘട്ടമായി മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ എൽ ഡി എഫ് സർക്കാർ സാമ്പത്തിക നേട്ടത്തിനായി ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിപ്പിച്ചു മദ്യം സുലഭമായി ലഭിക്കാനുള്ള എല്ല മാർഗങ്ങളും സ്വീകരിച്ചെന്ന് കെ സി ബി സിമദ്യ- ലഹരി വിരുദ്ധ സമിതി ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് മദ്യത്തിൻ്റെ കുത്തൊഴുക്കാണ് കാണപ്പെടുന്നത്.

സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവാക്കൾ ഇവരുടെ ക്ഷേമത്തിനായി നില ഉറപ്പിക്കേണ്ട സർക്കാർ സംവിധാനം മദ്യപ്പുഴ ഒഴുക്കുന്നതിനും ബാർ മുതലാളിമാരുടെ സംരക്ഷകരായി അധംപതിച്ചത് അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാർഹർ വുമാണ്.

വിളിപ്പാടകലെ എത്തി നിൽക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സർക്കാരിൻ്റെ തെറ്റായ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. സമിതി മേജർ അതിരൂപത ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, സിസ്റ്റർ മരിയൂസ, ചെറിയാൻ മുണ്ടാടൻ, കെ.വി ജോണി, സിസ്റ്റർ ജോയ്സി, സുഭാഷ് ജോർജ്, ചാക്കോച്ചൻ കരുമത്തി ,ജോണി പിടിയത്ത്, ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !