തിരുവനന്തപുരം കോര്‍പറേഷനിൽ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി,മേയര്‍ വി.വി.രാജേഷ് പുതിയ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം ; കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി.

പുതിയ സര്‍വീസിന്റെ ഉദ്ഘാടനം രാവിലെ മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ നടന്നു. മേയര്‍ വി.വി.രാജേഷ് പുതിയ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബസില്‍ സഞ്ചരിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സര്‍വീസ് നടത്തിയത്.
കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തുക. നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ആദ്യഘട്ടത്തില്‍ 29 കൗണ്‍സിലര്‍മാരാണ് സര്‍വീസ് ആവശ്യപ്പെട്ടു കത്തു നല്‍കിയതെന്നും മേയര്‍ പറഞ്ഞു. 

ഇതില്‍ ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് നടത്തുക. ഗതാഗത വകുപ്പുമായി വീണ്ടും ചര്‍ച്ച നടത്തി കൂടുതല്‍ സര്‍വീസുകള്‍ ഉറപ്പാക്കുമെന്നും മേയര്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാന്‍ വാങ്ങിയ 113 ബസുകള്‍ നഗരത്തിനു പുറത്തേക്കു സര്‍വീസ് നടത്തുന്നതിനെ ചൊല്ലി മേയറും ഗതാഗത മന്ത്രിയും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇടറോഡുകളില്‍ വീണ്ടും സര്‍വീസ് നടത്താന്‍ ധാരണയായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !