സഹകരണ ബാങ്ക് നിക്ഷേപകരുടെ കളക്ടറേറ്റ് ധർണ്ണയും പ്രതിഷേധവാഹനറാലിയും ഫെബ്രുവരി 5 ന്.

കോട്ടയം;നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്‌പ നൽകി വരികയും ചെയ്ത് വരുന്ന കേരള സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ /സംഘങ്ങളിൽ 400 ഓളം (പത്തു ശതമാനത്തിലേറെ) എണ്ണം സാമ്പത്തിക പ്രതിസന്ധി നേരിടുകയും, നിക്ഷേപകരുടെ നിക്ഷേപം അടിയന്തരാവശ്യങ്ങൾക്ക് പോലും അവർക്ക് തിരികെ നൽകാനും, അവയുടെ പലിശ പോലും പ്രതിമാസം നൽകാനും സാധിക്കാത്ത അവസ്ഥയിൽ നിക്ഷേപകർ പരക്കം പായുകയാണ്.

ഇതിനെതിരെ പ്രതിഷേധിക്കാനും സർക്കാരും,സഹകരണ വകുപ്പും, ബാങ്ക് ഭരണസമിതികളും അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെടുന്നതിനും രൂപീകരിച്ചിട്ടുള്ള ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറത്തിന്റെ (AKCDF) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5ന് വ്യാഴാഴ്ച 11 മണിക്ക് കോട്ടയം കളക്ടറേറ്റിന് മുൻപിൽ സഹകരണ ബാങ്ക് നിക്ഷേപകരുടെ വമ്പിച്ച ധർണ്ണ നടത്തുന്നു.

അന്നേ ദിവസം രാവിലെ 10 മണിക്ക്, ജില്ലയുടെ വിവിധ ഭാഗത്തു നിന്നുള്ള സഹകരണ ബാങ്ക് നിക്ഷേപകർ, സംസ്ഥാനസഹകരണ വകുപ്പ് മന്ത്രി വാസവൻ്റെ, ഏറ്റുമാനൂർ ഉള്ള ബലിഅ ഓഫീസിന് സമീപം സംഘടിച്ച്, അവിടെ നിന്ന് വാഹന പ്രതിഷേധറാലിയായി കോട്ടയം കളക്ടറേറ്റിലെ ധർണ്ണസ്ഥലത്തേക്ക് പുറപ്പെടുന്നു. 

തങ്ങളുടെ നിക്ഷേപം തിരികെ കിട്ടാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർ പ്രസ്‌തുത പരിപാടിയിൽ പങ്കെടുത്തു സഹകരിക്കണമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എ.കെ.സി.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ റോയി വെള്ളരിങ്ങാട്ട്, പ്രൊഫ. നെടുങ്കുന്നം രഘുദേവ്, കോട്ടയം ജില്ലാ പ്രസിഡൻ്റ് എ.സി. ബേബിച്ചൻ, ട്രഷറർ ജൂലിയസ് രാമപുരം, ജോർജ് വെള്ളൂർ എന്നിവർ പങ്കെടുത്തു.

സഹകരണ സംഘങ്ങളിലെനിക്ഷേപകരിൽ" അധികവും മുതിർന്നവരും സൂപ്പർ സീനിയർപൗരന്മാരുമാണ്. സഹകരണ വകുപ്പ് വഴിയും, സർക്കാർ പ്രസ്‌താവനകൾ വഴിയും പ്രഖ്യാപിച്ച ഡെപ്പോസിറ്റ് ഗ്യാരണ്ടി പദ്ധതിയെ വിശ്വസിച്ചും ഈ സഹകരണസംഘങ്ങളിൽ നിക്ഷേപിച്ച തുകകളാണ് മടക്കി ലഭിക്കാത്തത്.

മന്ത്രിമാരും സഹകരണ വകുപ്പും വാഗ്ദാനം ചെയ്യുന്ന ഗ്യാരണ്ടി ഫലപ്രദമാകുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സഹകരണബാങ്കുകളിൽ നടക്കുന്നവലിയ അഴിമതികളിൽ പങ്കുണ്ട്. 1658 കോടി രൂപയിൽപരം സാമ്പത്തിക വെട്ടിപ്പ് നടന്നുവെന്ന വകുപ്പ് മന്ത്രിയുയുടെ പ്രസ്താവന തന്നെ വന്നിരിക്കുന്നു.

നിക്ഷേപഗ്യാരണ്ടി പദ്ധതി എന്നത് പ്രയോജനരഹിതമാണ്. കേരളത്തിൽ അതുപ്രകാരം പണം നൽകിയതായി കേട്ടിട്ടില്ല.ഗ്യാരണ്ടി പദ്ധതിക്കായി സഹകരണ സംഘങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപപിരിച്ചെടുത്തിരിക്കുന്നു.

സെക്യൂരിറ്റി സ്വത്തിൻ്റെ അമിത മൂല്യനിർണ്ണയത്തിലൂടെയും വ്യാജ വായ്‌പകളിലൂടെയും ബിനാമി വായ്‌പകൾ നൽകിയുമാണ് ബാങ്കുകളെ സാമ്പത്തികപ്രതിസന്ധിയിലാക്കിയത്. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ പോലും തിരിച്ച് നൽകാൻ കഴിയാത്തപ്പോൾ നിക്ഷേപ സമാഹരണ പരിപാടി സർക്കാർ സ്പോൺസർ ചെയ്യുന്നത് വഞ്ചനയാണ്.

സഹകരണ വകുപ്പുദ്യോഗസ്ഥരിൽ ഭൂരിഭാഗവും അഴിമതിക്കാരാണ്. അഴിമതിക്കാരായ ഓഡിറ്റർമാർക്കും മറ്റ് വകുപ്പുദ്യോഗസ്ഥർക്കും എതിരെ ഡിപ്പാർട്ട്മെൻ്റൽ വിജിലൻസും പോലീസ്/ക്രൈംബ്രാഞ്ചും ഒരു കേസും എടുക്കുന്നില്ല,ഈ ഉദ്യോഗസ്ഥർക്കെതിരെ ധാരാളം തെളിവുകൾ ലഭ്യമാണ്.

സഹകരണ മേഖലയിലെ അഴിമതി ഒരു പകർച്ചവ്യാധി പോലെ പടരുകയാണ്. പ്രശ്‌നങ്ങളും പ്രതിസന്ധിയും മറച്ചുവെക്കുന്നത് സഹകരണ മേഖലയെ രക്ഷിക്കില്ല. ആയിരക്കണക്കിന് പരാതികൾ ലഭിച്ചിട്ടും ഡയറക്ടർമാർക്കും ജീവനക്കാർക്കും വ്യാജ വായ്‌പക്കാർക്കുംഎതിരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർചെയ്യാൻ പോലീസ് തയ്യാറാകുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !