ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിൽ തീരുമാനമായതിനുപിന്നാലെ എൻഡിഎ പാർലമെൻ്ററി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് നിറഞ്ഞ കരഘോഷത്തോടെ

ഡൽഹി; ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിൽ തീരുമാനമായതിനുപിന്നാലെ ചൊവ്വാഴ്ച ചേർന്ന എൻഡിഎ പാർലമെൻ്ററി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയും.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ (ഇയു), യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മൗറീഷ്യസ്, ഓസ്ട്രേലിയ, യുകെ, ന്യൂസിലൻഡ്, ഇപ്പോൾ യുഎസ് എന്നിവരുമായി ഇന്ത്യ വിജയകരമായി പ്രധാന വ്യാപാര കരാറുകൾ പൂർത്തിയാക്കിയെന്ന് യോഗത്തിൽ സംസാരിക്കവെ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. "ഇത് സാധാരണ നേട്ടമല്ല. ഈ വ്യാപാര കരാറുകളിലൂടെ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ വെക്കുന്ന വിശ്വാസം പ്രതിഫലിക്കുന്നതാണ് ഇന്ത്യയുടെ അന്താരാഷ്ട്ര അംഗീകാരവും വളർച്ചയും. ഇത് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമായി മുന്നോട്ട് നയിക്കും," കിരൺ റിജിജു പറഞ്ഞു.

വ്യാപാരക്കരാർ പ്രഖ്യാപനത്തെത്തുടർന്ന് പ്രധാനമന്ത്രി മോദി കരാറിനെ ഇന്ത്യൻ കയറ്റുമതിമേഖലയ്ക്ക് വലിയ മുന്നേറ്റമായി വിശേഷിപ്പിക്കുകയും ഈ തീരുമാനത്തിന് യുഎസ് പ്രസിഡന്റിനോട് നന്ദി അറിയിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ, സാമ്പത്തികരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വലിയ അവസരങ്ങൾ തുറക്കുമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിൻ്റെ നേതൃത്വത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ട്രംപിന്റെ നേതൃത്വം പ്രധാനമാണെന്നും അന്താരാഷ്ട്ര സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ ആവർത്തിച്ചതായും മോദി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !