രാജ്യത്തെ മോദി യു.എസിന് വിറ്റു, എപ്‌സ്റ്റീന്‍ ഫയലുകളില്‍ പ്രധാനമന്ത്രി, ഭയപ്പെടുന്നതിനാലാണ് തന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത്: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ലോക്‌സഭയില്‍ നടക്കുന്ന ബഡ്ജറ്റ് സമ്മേളനം തുടര്‍ച്ചയായി തടസപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

യു.എസ് ഇതുവരെ പുറത്തുവിടാത്ത കൂടുതല്‍ കാര്യങ്ങള്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത് മോദിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. രാജ്യം അക്കാര്യം മനസിലാക്കുമെന്നും രാഹുല്‍ പറഞ്ഞു. യു.എസില്‍ വ്യവസായിയായ ഗൗതം അദാനിക്ക് എതിരായി കേസുണ്ട്. അത് യഥാര്‍ത്ഥത്തില്‍ മോദിക്ക് എതിരായ കേസാണ്. എപ്‌സ്റ്റീന്‍ ഫയല്‍സും അദാനിക്കെതിരായ കേസുമാണ് മോദിയെ സമ്മര്‍ദ്ദത്തിലാക്കുന്ന രണ്ട് സമ്മര്‍ദ്ദ പോയിന്റുകളെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ മോദി യു.എസിന് വിറ്റു. യു.എസുമായുള്ള വ്യാപാരക്കരാറില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരിക്കുകയാണ്. ഈ വ്യാപാരക്കരാറിലൂടെ രാജ്യത്തിന്റെ കഠിനധ്വാനത്തെ മോദി വില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. നാല് മാസമായി മുടങ്ങിക്കിടന്ന വ്യാപാരക്കരാറില്‍ മോദി ഒപ്പ് വെച്ചത് കഴിഞ്ഞദിവസം വൈകുന്നേരമാണ്. പ്രധാനമന്ത്രിക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാണ്. ആര്‍ക്ക് വേണ്ടിയാണ് മോദി വിട്ടുവീഴ്ച ചെയ്തതെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നേരത്തെ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീന്‍ ഫയലുകളില്‍ പ്രധാനമന്ത്രി നടത്തിയ ഇസ്രഈല്‍ സന്ദര്‍ശനം പരാമര്‍ശിച്ചിരുന്നു. 2017 ജൂലൈയില്‍ മോദി നടത്തിയ സന്ദര്‍ശനത്തിനിടെ എപ്സ്റ്റീന്റെ നിര്‍ദേശമനുസരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി മോദി നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്‌തെന്നാണ് ഫയല്‍സില്‍ പറയുന്നത്. ഈ വിവരങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.

രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ സംസാരിക്കുകയായിരുന്ന രാഹുലിന്റെ പ്രസംഗം ചൊവ്വാഴ്ചയും തടസപ്പെടുത്തിയിരുന്നു. മുന്‍ കരസേന മേധാവി എം.എം നരവനെയുടെ ഓര്‍മക്കുറിപ്പുകള്‍ രാഹുല്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ സംസാരം സ്പീക്കര്‍ ഇടപെട്ട് തടഞ്ഞത്. തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !