നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിനെതിരെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,44.5 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു

കൊച്ചി; നിക്ഷേപ തട്ടിപ്പ് കേസിൽ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിനെതിരെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിടങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് നിക്ഷേപമുണ്ടന്നു സംശയിക്കുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ ക്രെഡിറ്റ്‌ സിൻഡിക്കറ്റ്.ഇന്നലെ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ ഇ.ഡി പിടിച്ചെടുത്തു. നിക്ഷേപ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻ.എം.രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇ.ഡി കണ്ടെത്തി.
സ്വർണ്ണ പണയ ഇടപാടുകൾക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ 1ന് ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്തത്. പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു.

നിക്ഷേപം തിരികെ നൽകാത്തതിനെ തുടർന്ന് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോര്‍ജ്, അൻസൻ ജോർജ് എന്നിവരെ 2024 മേയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റുമാണ് രാജു. കേരളത്തില്‍ പലയിടത്തായി 150ഓളം ശാഖകൾ ഉണ്ടായിരുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ.

എന്നാൽ 2024ഓടെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ല എന്ന പരാതി ഉയരുകയായിരുന്നു. പൊലീസ് കേസിനു പിന്നാലെ ഇഡിയും കേസ് റജിസ്റ്റർ ചെയ്തു. തന്ത്രി ഇവിടെ രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ സ്ഥാപനം പൂട്ടിയിട്ടും പരാതി നൽകിയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകൾ പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !