മലയാളി യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായികയും രാസ ലഹരിയുമായി പിടിയിൽ..!

ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്തുക്കളുമായി പിടിയിൽ.

തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിന്റെ പിടിയിലായത്.ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റാണ് മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്.
നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പിടികൂടിയതിൽ നിന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നവരാണ് ഈ സംഘമെന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !