കർണാടകയിൽ സമാധാനശ്രമത്തിനിടെ യുവാവിന് ക്രൂരമർദ്ദനം; കുടുംബസുഹൃത്തിനെ അവിഹിതബന്ധം ആരോപിച്ച് ആക്രമിച്ചു

കർണാടകയിൽ സമാധാനശ്രമത്തിനിടെ യുവാവിന് ക്രൂരമർദ്ദനം; കുടുംബസുഹൃത്തിനെ അവിഹിതബന്ധം ആരോപിച്ച് ആക്രമിച്ചു

 കൊപ്പൽ: ദമ്പതികൾക്കിടയിലെ തർക്കം പരിഹരിക്കാൻ ഇടപെട്ട ഹിന്ദു യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു.

കർണാടകയിലെ കൊപ്പൽ ജില്ലയിലെ ബസപ്പട്ടണ ഗ്രാമത്തിലാണ് സംഭവം. അയൽവാസിയും കുടുംബസുഹൃത്തുമായ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. എന്നാൽ വെങ്കിടേഷ് സമാധാന ചർച്ചയ്ക്കാണ് എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ബസപ്പട്ടണ സ്വദേശിയായ അസ്‌മീറും ഭാര്യ ആഫിയയും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് യുവതി മക്കളുമായി വീടുവിട്ടിറങ്ങിയിരുന്നു. ഇവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ അസ്‌മീർ തന്നെയായിരുന്നു സുഹൃത്തായ വെങ്കിടേഷിന്റെ സഹായം തേടിയത്. അസ്‌മീറിന്റെ അഭ്യർത്ഥനപ്രകാരം ബസ് സ്റ്റാൻഡിലെത്തിയ വെങ്കിടേഷ് ആഫിയയോടും മക്കളോടും സംസാരിക്കുന്നത് കണ്ട ഒരു സംഘം ആളുകൾ ഇവരെ തെറ്റിദ്ധരിക്കുകയും വെങ്കിടേഷിനെ ആക്രമിക്കുകയുമായിരുന്നു.

വെങ്കിടേഷ് അയൽവാസിയാണെന്നും മോശക്കാരനല്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിട്ടും അക്രമികൾ മർദ്ദനം തുടർന്നതായാണ് വിവരം. സംഭവത്തിൽ അസ്‌മീർ, ഖാജാഫീർ, ഇന്ദ്രാവലി എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒരു സംഘം ആളുകൾ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. വെങ്കിടേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പോലീസുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ ഒരു യുവാവ് പോലീസുകാരനെ വിരൽചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !