തൃശ്ശൂരിൽ വൻ ഗുണ്ടാവേട്ട: കവർച്ചാ പദ്ധതി തകർത്തു, 34 അംഗ സംഘം പിടിയിൽ

 തൃശ്ശൂർ: ജില്ലയിൽ വൻ കവർച്ചയ്ക്ക് പദ്ധതിയിട്ട ക്രിമിനൽ സംഘത്തെ തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടി. ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള ഒരു വീട്ടിൽ രഹസ്യമായി ഒത്തുചേർന്ന 34 അംഗ ഗുണ്ടാസംഘത്തെയാണ് പ്രത്യേക അന്വേഷണ സംഘം മിന്നൽ പരിശോധനയിലൂടെ വലയിലാക്കിയത്.


പിടിയിലായവരിൽ 20 പേർ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

​അനന്തപുരം സ്വദേശി അനുരാജ്, വെള്ളാങ്ങല്ലൂർ സ്വദേശി ഷാഹിദ്, മാർട്ടിൻ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 34 പേരാണ് അറസ്റ്റിലായത്. മാസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികളിൽ നിന്ന് നാല് കാറുകളും പതിനാല് മോട്ടോർ സൈക്കിളുകളും മുപ്പത്തിമൂന്ന് മൊബൈൽ ഫോണുകളും പൊലീസ് കണ്ടുകെട്ടി. കൂടാതെ ആക്രമണത്തിനായി കരുതിയിരുന്ന വാളുകൾ, ഇരുമ്പ് കമ്പികൾ, പൈപ്പുകൾ, മരവടികൾ, കുരുമുളക് പൊടി എന്നിവയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.


​ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഗുണ്ടാസംഘങ്ങളുടെ രഹസ്യ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾ ശേഖരിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നീക്കം ഈ നീക്കത്തിൽ നിർണ്ണായകമായി. ഡിവൈ.എസ്.പിമാരായ സലീഷ് എൻ.എസ്, ബിജുകുമാർ പി.സി, ചേർപ്പ് എസ്.എച്ച്.ഒ ഷാജൻ എം.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !