തിരൂരിൽ 11 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ


 മലപ്പുറം തിരൂർ വൈലത്തൂർ ജംഗ്ഷന് സമീപം എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി അലി ഗാസി ആണ് 11.155 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

​തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കാർത്തികേയൻ.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളുടെ താമസസ്ഥലത്ത് നിന്നും ലഹരിമരുന്ന് പിടികൂടിയത്. അന്തർസംസ്ഥാന ലഹരി മാഫിയയുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



ശാസ്താംകോട്ടയിൽ കാപ്പ പ്രതിയുൾപ്പെടെ മൂന്നംഗ സംഘം വലയിൽ

​കൊല്ലം ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസ് പ്രതിയായ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 5 ഗ്രാമോളം മെത്താംഫിറ്റമിനും 45 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നവർ:

പ്രിവന്റീവ് ഓഫീസർമാരായ അനീഷ്.റ്റി.എസ്, സന്തോഷ്‌, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവില്‍ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുല്‍, ജിയോ, വനിത സിവില്‍ എക്സൈസ് ഓഫീസർ ഷിബി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !