നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയിൽ

 വയനാട്: പടിഞ്ഞാറത്തറയിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി.


പടിഞ്ഞാറെത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ (25) ആണ് മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

​മദ്യലഹരിയിലായിരുന്ന പ്രതി, വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ സ്കൂട്ടറിൽ കയറ്റി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ സ്വർണ്ണക്കമ്മൽ മോഷ്ടിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ യാത്രാമധ്യേ കുട്ടി ഭയന്ന് ബഹളം വെച്ചതോടെ കമ്മൽ അഴിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് രണ്ട് മണിക്കൂറോളം കുട്ടിയുമായി സ്കൂട്ടറിൽ ചുറ്റിക്കറങ്ങിയ ശേഷം പ്രതി കുട്ടിയെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

​സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കുടുക്കിയത്. മാനന്തവാടി ഡിവൈ.എസ്.പി പി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പതിനെട്ടംഗ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !