പ്രതിപക്ഷ നേതാവിന് ഉജ്വല സ്വീകരണം നൽകി - പാലായിൽ പുതുയുഗ യാത്രക്ക് ജനസാഗരം ഇരമ്പിയെത്തി.

പാലാ :കൊടിതോരണങ്ങൾ കൊണ്ടും ഫ്ളക്സ് ബോർഡുകൾ കൊണ്ടും അലങ്കരിച്ച പാലായിൽ ആയിരങ്ങൾ ബാൻഡ്സെറ്റിൻ്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായിട്ടാണ് ജനനായകനെ വരവേറ്റത്.

കുരിശുപള്ളിക്കവലയിൽ നിന്നും തുറന്ന ജീപ്പിൽ മാണി സി കാപ്പനൊപ്പം ആയിരങ്ങളുടെ അകമ്പടിയോടെ പാലായിലെ രാജവീഥികളിലൂടെ കടന്ന് പുഴക്കര നഗറിൽ തയ്യാറാക്കിയ പന്തലിൽ എത്തിച്ചേർന്നപ്പോൾ മൈതാനം ജനസഞ്ചയമായി മാറി.

കനത്ത ചൂടിനെ വകവയ്ക്കാതെ എത്തിച്ചേർന്ന വലിയ ജനാവലിയ വിഡി സതീശൻ പ്രത്യേകം അഭിനന്ദിച്ചു

മാണി സി കാപ്പൻ യുഡിഎഫ് മുന്നണിയുടെ അഭിവാജ്യ ഘടകമാണെന്നും സംസ്ഥാനത്തെ പ്രധാന നേതാവാണെന്നും പ്രഖ്യാപിച്ച്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  കാപ്പന് ഇത്തവണ പാലായുടെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം സമ്മാനിക്കുമെന്ന് പ്രവർത്തകരോട് വേദിയിൽ വെച്ച് വി ഡി സതീശൻ വാക്കു മേടിച്ചു.

തകർന്നടിഞ്ഞ കേരളത്തെ രക്ഷിക്കാനുള്ള കടമയാണ് വരാനിരിക്കുന്ന യു ഡി എഫ് സർക്കാർ ഏറ്റെടുക്കുന്നത്.

കേരളത്തിനുള്ള തൊഴിൽ സംരംഭ പദ്ധതി യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും അവതരിപ്പിക്കും.

കൃത്യമായ ഗൃഹപാഠം ചെയ്താണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് . നഗരസഭ ചെയർപേഴ്സൺ ദിയ ബിനു വിനെ  ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല .എല്ലാ വിധ സംരക്ഷണവും നൽകും .

പാലായിൽ നൽകിയ ഉജ്വല സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രീ വി ഡി സതീശൻ

യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

മുൻ ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു.

ഫ്രാൻസിസ് ജോർജ് എം.പി, മാണി സി കാപ്പൻ ,ആൻ്റോ ആൻ്റണി എം.പി, കെ.സി ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി, മോൻസ് ജോസഫ് എം.എൽ എ, ജോസഫ് വാഴയ്ക്കൻ, വി.പി സപീന്ദ്രൻ,  ദിയബിനു ജോയി എബ്രഹാം,ഫിൽസൺ മാത്യൂസ് ,അഡ്വ. ടോമി കല്ലാനി,നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്,.പി.എ സലിം ,ഫിലിപ്പ് ജോസഫ്,ശരത്ചന്ദ്ര പ്രസാദ് ,അപു ജോൺ ജോസഫ് ഇ ജെ ആഗസ്തി , ജയ്സൺ ജോസഫ്, ജോസ് മോൻ മുണ്ടയ്ക്കൻ,ബിജു പുന്നത്താനം, കുര്യാക്കോസ് പടവൻ, തോമസ് ഉഴുന്നാലിൽ ,ജോസ് മോൻ,ജോർജ് പുളിങ്കാട് എൻ.സുരേഷ്, മോളിപീറ്റർ, ജോയി സ്കറിയ,സി ടി രാജൻ

ആർ സജീവ്, സാജു എം.ഫിലിപ്പ്, അനസ്, സി ജി വിജയകുമാർ, ചൈത്രം ശ്രീകുമാർ, കെ ഗോപി  തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !