തണുത്ത് വിറച്ച് ന്യൂയോർക്ക്; പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്‌ച

ന്യൂയോർക്ക്: ന്യൂയോർക്കിലെ തിരക്കേറിയ തെരുവുകൾ ഇന്നലെ വിജനമായിരുന്നു.

സ്‌നോ ചെയിനുകൾ ഘടിപ്പിച്ച ബസുകളും ആംബലുൻസുകളും യാതൊരു തിരക്കും കൂട്ടാതെ ശാന്തമായി മാൻഹട്ടനിലൂടെ കടന്നുപോയി. എന്നും രൂചിയൂറും വിഭവങ്ങൾ വിളമ്പുന്ന റെസ്‌റ്റോറൻ്റുകളെല്ലാം അടഞ്ഞു കിടക്കുന്നു.

മഞ്ഞുവീഴ്‌ചയെത്തുടർന്ന് ന്യൂയോർക്കിലെ തെരുവുകളിൽ കാണുന്ന കാഴ്‌ചയാണിത്. സ്‌കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

അത്യാവശ്യമില്ലാത്ത യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചിലർക്ക് ഇത് അസൗകര്യമൊരുക്കുന്നുണ്ടെങ്കിലും മറ്റ് ചിലർക്ക് ഇത് ഒരു രസകരമായ ദിവസമായിരുന്നു. സെൻട്രൽ പാർക്കിലെ മഞ്ഞുമൂടിയ വഴിയോരങ്ങളിലൂടെ സ്ലെഡ്‌ജിങ് നടത്തി ഒഴിവുദിനം ആഘോഷിക്കുകയാണ് വിദ്യാർഥികൾ.

മഞ്ഞ് വീഴ്‌ച എനിക്ക് ഒരുപാട് ഇഷ്‌ടമാണ്. മഞിൽ കളിക്കുന്നതും എനിക്ക് ഇഷ്‌ടമാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ മഞ്ഞ് വീഴ്‌ച ഇതാണ്", 11 വയസുകാരൻ ഡിലൻ പറഞ്ഞു. അവൻ്റെ പുറകെ തന്നെ മൂന്ന് വയസുകാരി പൊട്ടിച്ചിരിച്ചു കൊണ്ട് ക്ലോയിയുമുണ്ട്.

"ഒരു മാസം മുൻപ് ചെറുതായി മഞ്ഞുവീഴ്‌ചയുണ്ടായിരുന്നു. പക്ഷെ ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്‌ചയാണിത്. ഇത് എല്ലാവർക്കും ഇഷ്‌ടമുള്ള കാര്യമാണ്",ഡിലൻ്റെയും ക്ലോയിയുടെയും പിതാവ് എഡ്ഡി പറഞ്ഞു.

ടൈംസ് സ്‌ക്വയർ പോലുള്ള പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ പോലും ഇന്നലെ ശൂന്യമായിരുന്നു. പാർക്കുകൾ സന്ദർശിക്കാൻ എത്തുന്നവർ സ്‌നോബോൾ തടാകത്തിലേക്ക് എറിഞ്ഞ് രസിക്കുന്ന കാഴ്‌ചകളും വഴിയിലൂടെ നടക്കുമ്പോൾ കാണാം.

ശൈത്യകാലത്ത് മഞ്ഞുവീഴ്‌ചയുണ്ടാവണം എന്നാൽ മാത്രമേ അത് ശൈത്യകാലമായി തോന്നുകയുള്ളു. കുറച്ച് വർഷങ്ങളായി നല്ല രീതിയിലുള്ള മഞ്ഞുവീഴ്‌ചയുണ്ടായിരുന്നില്ല. ഇവിടെയുള്ളവരെല്ലാം ഇത് ആസ്വദിക്കുന്നുണ്ടെന്നും ബ്രുക്ലിൻ സ്വദേശിയായ ഹന്ന ബാഡെ പറഞ്ഞു.

പത്ത് വർഷത്തിന് ശേഷമാണ് ഇങ്ങനെ മഞ്ഞുവീഴ്‌ചയുണ്ടാകുന്നത്. പെട്ടന്നുണ്ടായതിൽ അൽപം നിരാശ തോന്നുന്നുണ്ടെങ്കിലും ഇത് ശൈത്യകാലമായതിനാൽ വലിയ തോതിൽ പ്രശ്‌നമില്ലെന്നും നാട്ടുകാരിയായ അലക്‌സ പറഞ്ഞു.

ഇപ്പോൾ ഈ മഞ്ഞുവീഴ്‌ച അസ്വദിക്കാൻ നല്ല രസമായിരിക്കും. പക്ഷെ പിന്നീട് താപനില കുറയുമ്പോൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ബ്രൂക്ലിൻ സ്വദേശിയായ ജോ ഷൂൾട്‌സ് പറഞ്ഞു.

ന്യൂയോർക്ക് സിറ്റി, ലോങ് ഐലൻസ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ മോശം കാലാവസ്ഥയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 12 മുതൽ 18 ഇഞ്ച് വരെ മഞ്ഞുവീഴ്‌ചയാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ ഇത് രണ്ട് അടി വരെയാകാം.

ട്രെയിൻ, ബസ്, സർവീസുകൾ നിർത്തിവച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏകദേശം പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യകാല കൊടുങ്കാറ്റാണിതെന്നും വിലയിരുത്തപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !