ആദിവാസികൾക്കുള്ള ഭൂമി വിതരണത്തിന്റെ നറുക്കെടുപ്പ്; ചുവപ്പ് കുടത്തിലെ നറുക്കുകൾ മുഴുവൻ കിട്ടിയത് സിപിഎമ്മുകാർക്കെന്ന് പരാതി

നിലമ്പൂർ: ആദിവാസികൾക്കുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ ചുവപ്പ് കുടത്തിലെ നറുക്കുകൾ മുഴുവൻ കിട്ടിയത് സിപിഎമ്മുകാർക്കെന്ന് പരാതി. പ്രതിഷേധത്തെത്തുടർന്ന് നറുക്കെടുപ്പ് പാതിവഴിയിൽ നിർത്തിവച്ചു.കൊടീരി, നെല്ലിപ്പൊയിൽ, അത്തിക്കൽ, കണ്ണംകുണ്ട് എന്നിവിടങ്ങളിൽ ഭൂരഹിത ആദിവാസികൾക്ക് വനംവകുപ്പ് അനുവദിച്ച 37 ഹെക്ടർ ഭൂമി വിതരണം ചെയ്യാനാണ് ഇന്നലെ ഡപ്യൂട്ടി കലക്ടർ വി.ടി.ഘോളിയുടെ (ഭൂപരിഷ്കരണം) നേതൃത്വത്തിൽ നറുക്കെടുപ്പ് നടത്തിയത്. അത്തിക്കലിൽ 20, ശേഷിച്ച സ്ഥലങ്ങളിൽ 40 സെന്റ് വീതം പ്ലോട്ടുകളാണ് വിതരണം ചെയ്യുന്നത്. മൊത്തം 144 പ്ലോട്ടുകളാണ്. കലക്ടർ അധ്യക്ഷനായ ബെനിഫിഷറി ഐഡന്റിഫിക്കേഷൻ കമ്മിറ്റി അർഹരെന്ന് കണ്ടെത്തിയ 417 പേരെ നറുക്കെടുപ്പ് വേദിയായ വ്യാപാരഭവനിൽ ഇന്നലെ രാവിലെ വിളിച്ചു വരുത്തി.പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഇൻസ്പെക്ടർമാരായ ബി.എസ്.ബിനു, ആർ.രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പാെലീസ് സംഘം കാവൽ നിന്നു.

നടപടിക്രമങ്ങൾ നീണ്ടതിനാൽ 12.30നാണ് നറുക്കെടുപ്പ് തുടങ്ങിയത്. മഞ്ഞക്കുടത്തിൽ പ്ലാേട്ട് നമ്പറും ഒന്നും എഴുതാത്തതുമായ ലോട്ടുകൾ നിക്ഷേപിച്ചു. ഗുണഭോക്താക്കളെ ഓരോരുത്തരെയായി പേരു വിളിച്ചു നറുക്കെടുത്തു തുടങ്ങി. ഉച്ചയ്ക്ക് രണ്ടായപ്പോൾ, നറുക്കെടുപ്പിനു വേഗം പോരെന്നു വിശദീകരിച്ച് ചുവപ്പ് കുടം കൂടി കൊണ്ടുവന്നു. ലോട്ടുകൾ അതിലിട്ട് അത്തിക്കലെ ഭൂമിയുടെ നറുക്കെടുപ്പ് തുടങ്ങി.വിജയികൾ മുഴുവൻ ചാലിയാർ പഞ്ചായത്തിലെ, സിപിഎം സ്വാധീന മേഖലയായ മൊടവണ്ണയിൽനിന്നുള്ളവരാണെന്ന് ആരോപിച്ച് ആദിവാസി ഭൂസമരനായിക ബിന്ദു വൈലാശ്ശേരി, പി.ഗിരിദാസൻ, ബാലൻ അകമ്പാടം, വിജയൻ ഇടിവണ്ണ എന്നിവരുടെ നേതൃത്വത്തിൽ നറുക്കെടുപ്പ് തടഞ്ഞു. അനുനയശ്രമങ്ങൾ വിജയിച്ചില്ല. മഞ്ഞ, ചുവപ്പ് നിറമുള്ള കുടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ പിടി വിട്ടില്ല. ഒടുവിൽ കലക്ടറുടെ നിർദേശപ്രകാരം, നറുക്കെടുപ്പ് നിർത്തിവച്ചതായി 4ന് ഡപ്യൂട്ടി കലക്ടർ പ്രഖ്യാപിച്ചു.തഹസിൽദാർമാരായ എം.പി.സിന്ധു, വി.വിനോദ് കുമാർ, ഐ ടിഡിപി ഓഫിസർ എൻ.സിന്ധു എന്നിവർ നടപടികൾക്കു നേതൃത്വം നൽകി. സർക്കാർ ഉത്തരവിൽ അത്തിക്കലെ ഭൂമി, വിതരണത്തിന് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ബിന്ദു പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. അതേസമയം, ആദിവാസികൾ പട്ടിണിയിരുന്നത് നൊമ്പരപ്പെടുത്തിയ കാഴ്ചയായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !