നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ‍ ജഡ്ജി ഹണി എം.വർഗീസിന് സ്ഥലംമാറ്റം

കൊച്ചി :എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് ഹണി എം.വർഗീസിനെ നിയമിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തിയതും വിധി പറഞ്ഞ‍തും ഹണി എം.വർഗീസിന്റെ കോടതിയായിരുന്നു. കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്.

ഹണി എം.വർഗീസിനു പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജ‍ഡ്‍ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തും ഇതേ പദവിയിൽ നിയമിച്ചു. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്.ശശികുമാറിനെ തൃശൂർ പ്രി‍ൻസിപ്പൽ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.2019ലാണ് അന്ന് സിബിഐ സ്പെഷൽ കോടതി ജഡ്ജിയായിരുന്ന ഹണി എം.വർഗീസിനെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിക്കുന്നത്. 

വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നീട് ഹണി എം.വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയപ്പോഴും കേസിന്റെ വിചാരണ ഈ കോടതിയിലേക്ക് മാറ്റി. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2025 ഡിസംബർ എട്ടിന് കേസിൽ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ഒന്നു മുതൽ ആറു വരെ പ്രതികളെ 20 വർഷം കഠിനതടവിനു ശിക്ഷിച്ചപ്പോൾ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കം നാലു പേരെ വെറുതേ വിടുകയും ചെയ്തു. 

സാധാരണ മൂന്നു വർഷത്തിലൊരിക്കൽ ജഡ്ജിമാർക്ക് സ്ഥലം മാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാൽ ഹണി എം.വർഗീസിന് സ്ഥലം മാറ്റം ഉണ്ടായിരുന്നില്ല. കേസിൽ വിധി പറഞ്ഞതിനു ശേഷം സ്ഥലംമാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടു മാസം കൂടി കഴിഞ്ഞാണ് അവരെ സ്ഥലം മാറ്റുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !