ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് വധ ഭീഷണി

ജയ്പുർ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയേയും മറ്റ് 25 എംപിമാരെയും വെടിവെച്ചുകൊലപ്പെടുത്തുമെന്ന് സാമൂഹികമാധ്യമ വീഡിയോയിലൂടെ ഭീഷണിമുഴക്കിയ ആൾ പിടിയിൽ.

രാജ് സിങ് എന്നയാളെയാണ് രാജസ്ഥാൻ പോലീസ് കോട്ടയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. വലതുപക്ഷസംഘടനായ കർണിസേനയുടെ വക്താവാണ് ഇയാളെന്നാണ് സൂചന.പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാഹുലും 25 എംപിമാരും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ആക്ഷേപിച്ച് സംസാരിച്ചതിൽ ബിജെപിയുടെയും കർണിസേനയുടെയും പ്രവർത്തകർ കുപിതരാണെന്ന് വീഡിയോയിൽ രാജ് പറയുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇനി ഇത്തരത്തിലൊരു സംഭവമുണ്ടായാൽ ആ എംപിമാരുടെ വീടുകളിൽ കയറി അവ തല്ലിത്തകർക്കും. രാഹുലിന്റെ ആജ്ഞാനുസരണമാണ് ലോക്‌സഭാ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം നടന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ രാജ്, ഇനി അത്തരം സംഭവമുണ്ടായാൽ രാഹുലിനെ വീട്ടിൽക്കയറി വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 

ആ എംപിമാരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം അവരെ ഒന്നിനുപിറകേ ഒന്നായി വെടിവെച്ചുകൊല്ലുമെന്നുമായിരുന്നു ഭീഷണി. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം, രാജുമായി ബന്ധമില്ലെന്ന് ബിജെപിയും കർണിസേനയും അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !