കേന്ദ്ര ബജറ്റിൽ പ്രവാസികൾക്കും ആശ്വസിക്കാം..ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഏർപ്പെടുത്തും..!

ഡൽഹി : നിശ്ചിത തുകയുടെ സ്വർണം എന്നതിനു പകരം തൂക്കം പരിഗണിക്കുന്ന രീതിയിൽ ബാഗേജ് നിയമം കേന്ദ്ര ബജറ്റിൽ പൊളിച്ചെഴുതിയതും വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ നികുതി 20ൽ നിന്നു 10 ശതമാനമാക്കി കുറച്ചതും പ്രവാസികൾക്കു ഗുണകരമാകും.

ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഏർപ്പെടുത്താനുമുള്ള തീരുമാനമാണു മറ്റൊരു നേട്ടം.നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിക്കുന്നതിനും പ്രവാസികൾ കയ്യടിച്ചു. താരിഫ് നിരക്കു 10 ശതമാനമാക്കി കുറയ്ക്കുന്നതു വിദേശത്തു നിന്നു ലാപ്ടോപ്, മൊബൈൽ തുടങ്ങിയ സാധനങ്ങൾ നാട്ടിലേക്കു കൂടുതൽ കൊണ്ടുപോകാൻ പ്രേരിപ്പിക്കും.

വിമാനത്താവളങ്ങളിലെ പരിശോധനകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുന്നതാണു ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ. വിശദാംശങ്ങൾ സ്വന്തമായി ഓൺലൈൻ വഴി ഡിക്ലയർ ചെയ്യാമെന്നതാണു നേട്ടം. ലഗേജും കാർഗോയും വേഗത്തിൽ ക്ലിയർ ചെയ്യാൻ വർഷാവസാനത്തോടെ സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനവും നിലവിൽ വരും. 

വിദേശത്തേക്കു പണമയയ്ക്കുമ്പോഴുള്ള ടാക്സ് കലക്ഷൻ അറ്റ് സോഴ്സ് (ടിസിഎസ്) പരിധി 7 ലക്ഷത്തിൽ നിന്നു 10 ലക്ഷം രൂപയാക്കി വർധിപ്പിച്ചതു വിദേശ രാജ്യങ്ങളിൽ ബിസിനസ് നടത്തുന്നവരെ സന്തോഷിപ്പിക്കുന്നതാണ്. അടിയന്തര ഘട്ടങ്ങളിൽ നാട്ടിൽ നിന്നു വിദേശത്തേക്കു പണം കൊണ്ടുപോകുന്നവർക്കാണ് ആനുകൂല്യം. പേയ്മെന്റ് ഗേറ്റ് വേ ഇന്റർലിങ്ക് കൂടുതൽ സുതാര്യമാക്കുന്നതോടെ എൻആർഇ അക്കൗണ്ട് ഉള്ളവർക്കു ബാങ്ക് കാർഡുകൾ വിദേശത്തും ഉപയോഗിക്കാം.

വിദേശത്തെ ആസ്തികളിൽ നിന്നു വരുമാനമുള്ള പ്രവാസികളും വിദ്യാർഥികളും വരുമാനം വെളിപ്പെടുത്തണമെന്ന ഫോറിൻ അസറ്റ് ഡിസ്ക്ലോഷർ നിയമം ക്രിമിനൽ കുറ്റമല്ലാതാക്കി‌ മാറ്റിയിട്ടുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !