അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ മാർക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സഞ്ജു സാംസൺ ഇന്നും ടീമിലില്ല. കഴിഞ്ഞ കളികളിലെല്ലാം പൂജ്യനായി മടങ്ങിയ അഭിഷേക് ശർമയെ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ലുങ്കി എൻഗിടി, ജാൻസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തി.
2024 ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ വിജയം ഉറപ്പിച്ചെന്നു കരുതിയ ദക്ഷിണാഫ്രിക്കയിൽനിന്ന് അദ്ഭുതകരമായി മത്സരം തിരിച്ചുപിടിച്ച ഇന്ത്യ കിരീടവുമായി മടങ്ങുകയായിരുന്നു.
ദക്ഷിണാഫ്രിക്ക കിരീടമില്ലാത്ത രാജാക്കന്മാരായി ഇപ്പോഴും തുടരുന്നു. ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്.
ടി20 ലോകകപ്പ്; ഇന്ത്യയ്ക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക
0
ഞായറാഴ്ച, ഫെബ്രുവരി 22, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.