മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; നാല് വിമാനത്താവളങ്ങൾ അടച്ചിട്ടു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. ഇതേതുടർന്ന് മോസ്കോ നഗരത്തിലെ നാല് വിമാനത്താവളങ്ങൾ ഞായറാഴ്ച താൽക്കാലികമായി അടച്ചിട്ടു.
നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്. മോസ്കോയെ ലക്ഷ്യമിട്ടെത്തിയ ഏഴോളം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ വെളിപ്പെടുത്തി.

ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. അതേസമയം വിമാനത്താവളങ്ങൾ അടച്ചിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കായി പ്രവർത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്.
എന്നാൽ മോസ്കോയിലെ ആക്രമണത്തിൽ യുക്രെയ്നിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈൽ നിർമാണ കേന്ദ്രത്തിനു നേരെയും യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു.

യുക്രെയ്നിൽനിന്നും 1,400 കിലോമീറ്റർ അകലെയുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സ്വന്തമായി നിർമിച്ച ക്രൂസ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു യുക്രെയ്ൻ അവകാശപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !