അദ്ധ്യാത്മികത ജീവിതചര്യയാക്കണം; വിശുദ്ധനന്ദ സ്വാമികൾ

കോട്ടയം: ഭാരതമെന്ന മഹത്തായ ജനാധിപത്യ രാജ്യത്തിൽ അതിന്റെ അന്തസത്ത നിലനിർത്തുന്നത് ഭാരതത്തിന്റെ മഹത്തായ അദ്ധ്യാത്മിക പാരമ്പര്യവും ധർമ്മവുമാണെന്ന് മറ്റക്കര ശ്രീരാമകൃഷ്ണശ്രമ മഠാധിപതി വിശുദ്ധനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.കോട്ടയം തിരുനക്കര ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ കാര്യവാഹ് എം രാധാകൃഷ്ണൻ ഏകതാ സന്ദേശം നൽകി.

ഹിന്ദു ഐക്യം എന്നാൽ വർഗീയമാണെന്നും മറ്റു മതങ്ങൾക്ക് എതിരാണെന്നും വരുത്തിതീർക്കാൻ ചില രാഷ്ട്രീയക്കാരും മറ്റുചില ദേശ വിരുദ്ധരും ശ്രമിക്കുന്നത് കേരളത്തിൽ മാത്രം കാണുന്ന ദുരവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ കേരളത്തിന്റെ ആദ്ധ്യാത്മിക ഉന്നമനത്തിന്റെ പ്രകടമായ മാറ്റമാണ് മലപ്പുറത്ത്‌ നാവമുകുന്ദന്റെ മുന്നിൽ നടന്ന കേരള കുംഭമേളയുടെ വിജയമെമെന്നും യാതൊരു മാധ്യമ സഹായവുമില്ലാതെ ലക്ഷങ്ങളാണ് അവിടേക്കു ഒഴുകിയെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാമിയാർ മഠം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സി പി മധുസൂദനൻ, എസ്എൻഡിപി സംസ്ഥാന നേതാവ് സജീഷ് മണലേൽ,മുനിസിപ്പൽ കൗൺസിലർ കെ ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.ബാലഗോകുലം കുട്ടികൾ ദൈവദശകവും ജ്ഞാനപ്പാനയും വേദിയിൽ അവതരിപ്പിച്ചു.കോട്ടയത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും ഏകത സമ്മേളനത്തിൽ നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !