കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു.
കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.ഇന്ത്യയുടെ 32-ാമത് റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ബംഗാളിൽ നിന്ന് രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2015 ഫെബ്രുവരിയിൽ മുകുൾ റോയിയെ തൃണമൂൽ കോൺഗ്രസിന്റെ നാഷനൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 2017 നവംബറിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. 2021 ജൂൺ 11ന് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ മടങ്ങിയെത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.